ബിജാപൂർ: 9 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. 9 പേരിൽ ഒരാളെ നെയിംഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിലായവരിൽ എല്ലാ കേഡർമാരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐഇഡി സ്ഥാപിക്കൽ, റോഡുകൾ നശിപ്പിക്കൽ, പോസ്റ്ററുകളും ബാനറകളും സ്ഥാപിക്കൽ തുടങ്ങിയ സംഭവങ്ങളിൽ എല്ലാം പിടിയിലായ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
സോനാ കുഞ്ഞം, ആണ്ട കടത്തി, മാങ്കു മഡ്ക്കം, സന്തോഷ് കാട്ടി, സോന മുചകി, ഹദ്മ കാടി, സുരേഷ് മഡ്കം, ദേവേന്ദ്ര മുചകി, അവലം ആയിതു തുടങ്ങിയവരാണ് അറസ്റ്റിൽ ആയത്.