നാഗ്പൂർ: മോദി സർക്കാരിന് നിർദ്ദേശവുമായി ആർഎസ്എസ്. മണിപ്പൂരിൽ പരിഹാരം വേണമെന്നതാണ് മോദി സർക്കാരിന് ആർഎസ്എസ് നൽകിയ പ്രധാന നിർദ്ദേശം. പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്നും നാഗ്പൂരിൽ നടന്ന ആർഎസ്എസ് സമ്മേളണം സർക്കാരിനോട് നിർദ്ദേശിച്ചു.
പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. മണിപ്പൂരിൽ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്‌ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് അറിയിച്ചു. നാഗ്പൂരിൽ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് അനാവശ്യമായി ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചരണം നടന്നുവെന്നും മോഹൻ ഭാഗവത് അറിയിച്ചു.

