ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ; എഐ ഫീച്ചറുകൾ ലഭ്യമായേക്കും

പുതിയ ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ജൂൺ 10 ന് ആരംഭിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെച്ചായിരിക്കും പുതിയ ഐഫോൺ സോഫ്റ്റ് വെയർ അവതരിപ്പിക്കുക. ഐഒഎസ് 18 ലെ എഐ ഫീച്ചറുകൾ ഫോണിൽ തന്നെയാണ് പ്രോസസ് ചെയ്യുക.

പുതിയ ഐഒഎസ് 18 ൽ എഐ സാങ്കേതിക വിദ്യകളിൽ അധിഷ്ടിതമായ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഐഫോൺ 15 സീരീസിൽ പ്രോ മോഡലുകളിലും പുതിയ ഐഫോൺ 16 സീരീസിലും മാത്രമേ ഈ എഐ ഫീച്ചറുകൾ ലഭിക്കുകയുള്ളൂവെന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകൾ.

മുൻനിര എഐ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഐഒഎസ് 18ൽ എഐ ഫീച്ചറുകൾ എത്തുക എന്നാണ് വിവരം.