പാട്ടിന്റെ വരിയോ പേരോ ഓർമയില്ലെങ്കിലും കണ്ടെത്താം; പുത്തൻ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്

പാട്ടിന്റെ വരിയോ പേരോ ഓർമയില്ലെങ്കിലും ഇനി വളരെ എളുപ്പത്തിൽ തന്നെ പാട്ട് കണ്ടുപിടിക്കാം. ഇതിനായുള്ള പുത്തൻ ഫീച്ചർ യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചു. ആപ്പിളിന്റെ ഷസാമിന് സമാനമാണ് പുതിയ ഫീച്ചർ. ‘പ്ലേ, സിങ്, ഓർ ഹം എ സോങ്’ എന്നതാണ് ഈ ഫീച്ചർ. ഏത് പാട്ടുകൾ ആണ് വേണ്ടത് അതിന്റെ വരികൾ അറിയില്ലെങ്കിൽ മൂളിയാൽ മതി.

ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബിൽ സെർച്ച് ബട്ടണിൽ തന്നെയാകും പുതിയ ഫീച്ചർ ലഭ്യമാകുക. മറ്റൊരു ഉപകരണത്തിൽ വെച്ചാലും അത് തിരിച്ചറിഞ്ഞ പാട്ടു കണ്ടുപിടിക്കാനും ഇതിന് കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

അതേസമയം, ഈ ഫീച്ചർ ഗൂഗിൾ അസിസ്റ്റന്റിൽ നേരത്തെ ലഭ്യമായിരുന്നു. എന്നാൽ അതിനു ചില പോരായ്മകൾ ഉണ്ടായിരുന്നു. അതിനേക്കാൾ മികച്ച സേവനമാണ് യുട്യൂബ് മ്യൂസിക്കിൽ കിട്ടുന്നതെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.