സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ അഭിഭാഷകനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. താൻ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയാം, അത് തുടരുകയും ചെയ്യും, അത് തന്നെ ചെയ്യുന്നു എന്ന വാചകങ്ങൾ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്.
അഡ്വ ഡേവിഡ് അബേൽ ഡോണോവൻ എന്നാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. ജെഎസ്കെയുടെ പൂർണരൂപം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ്.
മാധവ് സുരേഷ്, അക്സർ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്, അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ജെ ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. കോസ്മോസ് എന്റർടെയ്ൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

