മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ്; ഉന്നതതല യോഗം വിളിച്ച് മന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളിൽ ഇടപെടലുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ മന്ത്രി ഉന്നതതല യോഗം വിളിച്ചു.

നാളെ തിരുവനന്തപുരത്താണ് യോഗം ചേരുക. പ്രിൻസിപ്പാൾമാർ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാർ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിനെത്തണം.

അതേസമയം, ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയർന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.