കൊച്ചി: ഇനി കൊച്ചി മെട്രോയിൽ ഗൂഗിൾ വാലറ്റിൽ ടിക്കറ്റെടുക്കാം. ഗൂഗിൾ വാലറ്റിലൂടെ യാത്രാ പാസ് ലഭ്യമാക്കാനും കൊച്ചി മെട്രോ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് മെട്രോ സർവീസിൽ ഗൂഗിൾ വാലറ്റ് സേവനം ഒരുക്കുന്നത്.
രാജ്യത്ത് ഗൂഗിൾ വാലറ്റ് സേവനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചി മെട്രോ പദ്ധതി അവതരിപ്പിച്ചത്. ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നതാണ് ഡിജിറ്റൽ വാലറ്റ്.
ഗൂഗിളുമായുളള സഹകരണത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നഗരഗതാഗത രംഗത്തെ ഡിജിറ്റൽ ചുമടുവയ്പ്പിൽ പ്രധാനപ്പെട്ടതാണിതെന്ന് കെ എം ആർ എൽ എം ഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയത്. കൊച്ചിയിലെ പ്രുഡന്റ് ടെക്‌നോളജീസാണ് സാങ്കേതിത സഹായം നൽകിയത്. ടിക്കറ്റ് എടുക്കാനും ക്യാൻസൽ ചെയ്യാനും വാലറ്റിലൂടെ തന്നെ കഴിയുന്നതാണ്.

