സിഎഎ വിരുദ്ധ സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ച നടപടി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

തിരുവനന്തപുരം: സിഎഎ വിരുദ്ധ സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. സിഎഎ വിരുദ്ധ കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

സർക്കുലർ ഒരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാനുള്ളതാണെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം സർക്കുലർ പുറപ്പെടുവിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് വി വി രാജേഷ് ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ പൊഴിയൂർ സന്ദർശിച്ചപ്പോൾ ലഭിച്ച പരാതി പരിഹരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. പരാതി ദിവസങ്ങൾക്കകം പരിഹരിച്ചത് ആണോ അദ്ദേഹം ചെയ്ത കുറ്റമെന്ന് രാജേഷ് ചോദിച്ചു.