ഇന്ന് നമ്മളെല്ലാവരും വാട്ട്സ്ആപ്പും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാറുണ്ട്. ഇതെല്ലാം ദുരുപയോഗപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വാട്സ് ആപ്പ് കോളുകളിൽ സംശയം തോന്നിയാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തൊക്കെയാണെന്ന് നോക്കാം.
വാട്സ് ആപ്പ് കോളുകൾ മെസ്സേജുകൾ, ഫോൺ കോളുകൾ എസ് എം എസുകൾ എന്നിവയിൽ സംശയം തോന്നുന്നുവെങ്കിൽ അവ റിപ്പോർട്ട് ചെയ്യാനൊരിടം ആണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ‘ചക്ഷു’ പ്ലാറ്റ്ഫോം. https://sancharsaathi.gov.in/sfc/Home/sfc-complaint.jsp എന്ന ലിങ്കിൽ പ്രവേശിച്ച് തട്ടിപ്പ് നമ്പറിന്റെ വിവരങ്ങളെല്ലാം നൽകാം.
പരാതിയിന്മേൽ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് അന്വേഷണം നടത്തുന്നതാണ്. സാമ്പത്തിക തട്ടിപ്പുകൾക്ക് അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യേണ്ടത് സൈബർ-ക്രൈം ഹെൽപ്പ്ലൈൻ നമ്പറായ 1930 അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ ആണ്. സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ അവ എത്രയും വേഗം തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

