ന്യൂഡൽഹി: ഷാദ്രയിൽ വൻ തീപിടുത്തം. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു പേർ തീപിടുത്തത്തിൽ മരിച്ചു. പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഷാദ്രയിലെ ഗീതാ കോളനിയിൽ ആണ് ഇന്ന് പുലർച്ചെയോടെ തീപിടുത്തമുണ്ടായത്. അപകടത്തിന് പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി. ഇവരാണ് ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചത്. ആളുകളെ മുഴുവനായി പുറത്തെടുത്തുവെന്നാണ് വിവരം. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ഇപ്പോഴും തീ പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല.
മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പരുക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടില്ല.

