ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നയൻതാര. അതിനാൽ തന്നെ നയൻതാരയുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാൻ ആരാധകർക്ക് എപ്പോഴും ആകാംക്ഷയാണ്. നയൻതാര- വിഘ്നേഷ് ദമ്പതികൾ വേർപിരിയലിന്റെ വക്കിലാണെന്നുള്ള തരത്തിൽ അടുത്തിടെ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ വിരാമമിട്ടു കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നയൻതാര പങ്കുവെച്ചു.
സൗദി അറേബ്യയിലെ ജിദ്ദയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോൾ ഇരുവരും. സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് ഇവന്റിലും ദമ്പതികൾ പങ്കെടുത്തു. ചിത്രങ്ങൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നയൻതാര ഇൻസ്റ്റഗ്രാമിൽ വിഘ്നേഷിനെ അൺഫോളോ ചെയ്തതാണ് വ്യാജ വാർത്തകളിലേക്ക് വഴിവച്ചത്. തുടർന്ന് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായതോടെയാണ് ഇരുവരും അസ്വാരസ്യത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെല്ലാം വ്യക്തത ലഭിച്ചിരിക്കുകയാണ്. താര ദമ്പതികൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

