അസം: ദ്വിദിന സന്ദർശനത്തിനായി അസമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനത്തിൽ അദ്ദേഹം സന്ദർശനം നടത്തി.
കാസിരംഗ ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി. ദേശീയോദ്യാന ഡയറക്ടർ സൊണാലി ഘോഷും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി ആന സഫാരി നടത്തിയത് പാർക്കിന്റെ സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് പ്രദേശത്താണ്. അതേ പരിധിക്കുള്ളിൽ തന്നെ അദ്ദേഹം ജീപ്പ് സഫാരിയും പൂർത്തിയാക്കി.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ജോർഹട്ടിൽവച്ച് അഹോം ജനറൽ ലചിത് ബർഫുകന്റെ പ്രതിമ മോദി അനാവരണം ചെയ്യും. പിന്നീട് മെലെങ് മെതലി പോഥറിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 18,000 കോടിയുടെ കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനം നടത്തും. അസം ജനതയെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

