വരലക്ഷ്മി ശരത്കുമാർ വിവാഹിതയാവുന്നു

നടൻ ശരത് കുമാറിന്റെ മകളും ചലച്ചിത്ര താരവുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാവുന്നു. മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം നടന്നിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്. മുംബൈയിൽ വെച്ചായിരുന്നു ചടങ്ങുകൾ.

ചടങ്ങിന്റെ ചിത്രങ്ങൾ വരലക്ഷ്മി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള സിൽക്ക് സാരിയാണ് വിവാഹ നിശ്ചയത്തിന് വരലക്ഷ്മി ധരിച്ചത്. ചടങ്ങിൽ നിക്കൊളായുടെ വേഷം വെള്ള ഷർട്ടും മുണ്ടുമായിരുന്നു. ശരത്കുമാറിനും രാധിക ശരത്കുമാറിനുമൊപ്പമുള്ള ചിത്രങ്ങളും രാധിക പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ 14 വർഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും നിക്കൊളായ്‌യുമെന്നാണ് വിവരം. കസബ, മാസ്റ്റർപീസ്, കാറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വരലക്ഷ്മി അഭിനനയിച്ചിട്ടുണ്ട്.