കൊച്ചി: ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഗർഭഛിദ്രത്തിന് അനുമതി തേടിയ 23 കാരിയുടെ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

