കെട്ടുകാഴ്ച്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്ന കാലമാണിത്. കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെഎസ്ഇബി. കെട്ടുകാഴ്ച്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോൾ വൈദ്യുതി ലൈനിനു സമീപത്താകാതെ ശ്രദ്ധിക്കണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.

കെട്ടുകാഴ്ചകൾ കടന്നുപോകുന്ന മേഖലയിൽ വൈദ്യുതിലൈൻ ക്രമീകരിക്കേണ്ടതുണ്ടെങ്കിൽ അത് നേരത്തെതന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അറിയിക്കുക. ആർച്ചുകളും കമാനങ്ങളും അലങ്കാര നിർമ്മിതികളും വൈദ്യുതി ലൈനിന് സമീപത്തോ മുകളിലോ സ്ഥാപിക്കരുത്.
ആഹ്ലാദകരമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.