തമിഴ് സിനിമാ ലോകത്ത് മുൻനിരയിലുള്ള നായികാ താരങ്ങൾ; പട്ടിക പുറത്തുവിട്ട് ഓർമാക്‌സ് മീഡിയ

ചെന്നൈ: ജനുവരി മാസം തമിഴ് സിനിമാ ലോകത്ത് മുൻനിരയിലുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓർമാക്‌സ് മീഡിയ. നയൻതാരയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. തൃഷ രണ്ടാംസ്ഥാനത്തും സാമന്ത മൂന്നാം സ്ഥാനത്തുമുണ്ട്. മലയാളിയായ കീർത്തി സുരേഷാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്.

പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തമന്നയും ആറാം സ്ഥാനത്ത് ക്യാപ്റ്റൻ മില്ലർ എന്ന ഹിറ്റ് ചിത്രത്തിലെ നായികയായി ശ്രദ്ധയാകർഷിച്ച പ്രിയങ്ക മോഹനും ഏഴാം സ്ഥാനത്ത് ജ്യോതികയുമാണ്. സായ് പല്ലവി എട്ടാം സ്ഥാനവും രശ്മിക മന്ദാന ഒൻപതാം സ്ഥാനവും കാജൽ അഗർവാൾ പത്താം സ്ഥാനവും നേടി.

അതേസമയം, തമിഴകത്ത് കൂടുതൽ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയും ഓർമാക്‌സ് മീഡിയ പുറത്തു വിട്ടിരുന്നു. വിജയ് ആണ് തമിഴകത്ത് ജനപ്രീതിയിൽ മുന്നിലുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് അജിത്തും മൂന്നാം സ്ഥാനത്ത് സൂര്യയുമാണ്. രജനീകാന്താണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. ധനുഷ് അഞ്ചാം സ്ഥാനം നേടി. കമൽ ഹാസൻ ആറാം സ്ഥാനവും ശിവകാർത്തികേയൻ ഏഴാം സ്ഥാനവും വിജയ് സേതുപതി എട്ടാം സ്ഥാനവും വിക്രം ഒൻപതാം സ്ഥാനവും കാർത്തി പത്താം സ്ഥാനവും നേടി.