മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള്ള ലൈസൻസ് അല്ല; ഹൈക്കോടതി ഡിജിപിയോട്

കൊച്ചി: പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി ഡിജിപി. അതേസമയം, മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള്ള ലൈസൻസ് അല്ലെന്ന് കോടതി വ്യക്തമാക്കി. തെരുവിൽ ജോലിയെടുക്കുന്നവർക്കും മാനസിക സമ്മർദ്ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാൻ ഒരു സർക്കുലർ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നാണ് ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടത്. പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

ഓൺലൈനായി ഹാജരായ ഡിജിപി കോടതിയിൽ ഹാജരായത്. പോലീസുകാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ഇറക്കിയ സർക്കുലർ ഡിജിപി കോടതിയിൽ സമർപ്പിച്ചിരുന്നു. തെരുവിൽ ജോലിയെടുക്കുന്നവർക്കും മാനസിക സമ്മർദ്ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാൻ ഒരു സർക്കുലർ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നാണ് കോടതി ആവശ്യപ്പെട്ടത്.

പത്തിലധികം സർക്കുലർ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുണ്ട്. എന്നാൽ ഈ സർക്കുലറുകളൊന്നും പൊലീസ് ഉദ്യോഗസ്ഥർ ഗൗരവമായി എടുക്കുന്നില്ല എന്നതിന്റെ തെളിവാണ് സർക്കുലറുകൾ വീണ്ടും വീണ്ടും ഇറക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.