മണിരത്‌നത്തിനു മുന്നിൽ അപേക്ഷയുമായി ഷാറൂഖ് ഖാൻ

മണിരത്‌നത്തിനു മുന്നിൽ അപേക്ഷയുമായി ഷാറൂഖ് ഖാൻ. ഷാറൂഖ് ഖാനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ദില്‍സേ. ഈ ചിത്രം പ്രേക്ഷകമനസ്സിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്നും വലിയ ഹിറ്റുകളിൽ ഓടുന്ന ഗാനമാണ് ‘ഛയ്യ ഛയ്യ’. ഈ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മണിരത്‌നത്തിനോട് ഒന്നിച്ചു ചിത്രം ചെയ്യാനായി യാചിക്കുകയാണ് ഷാറൂഖ് ഖാൻ. ഇരുവരും ഒന്നിച്ചുള്ള ഒരു ചടങ്ങിലാണ് ഷാറൂഖ് ഖാൻ ഇത് പറഞ്ഞത്.

മണിരത്‌നം ആവശ്യപ്പെട്ടാൽ താൻ ‘ഛയ്യ ഛയ്യ’ വിമാത്തിനു മുകളിൽ കൂടി വേണെമെങ്കിലും ചെയ്യുമെന്നും ഷാറൂഖ് പറഞ്ഞു. എന്നാൽ ചിത്രം ചെയ്യാനായി തനിക്കൊരു വിമാനം വേണെമെന്നും, വിമാനം കിട്ടുന്ന അന്ന് ചിത്രം ചെയ്യാമെന്നുമാണ് മണിരത്‌നം പറഞ്ഞത്. മറുപടിയായി ഷാറൂഖ് ഖാൻ വിമാനം സമ്മാനിക്കാമെന്നാണ് പറഞ്ഞത്.

”മണി സാര്‍ ഞാന്‍ അപേക്ഷിക്കുകയാണ്, ഞാന്‍ യാചിക്കുകയാണ്. എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. താങ്കള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ വേണമെങ്കില്‍ വിമാനത്തിന് മുകളില്‍ കയറി നിന്ന് ‘ഛയ്യ ഛയ്യ’ നൃത്തം ചെയ്യാം.”
ഷാരൂഖ് ഖാനൊപ്പം എന്ന് സിനിമ ചെയ്യുമെന്ന് മണിരത്‌നത്തോട് ചോദിക്കുന്നുണ്ട്. താന്‍ എന്ന് വിമാനം വാങ്ങുന്നുവോ അന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ വിമാനം വാങ്ങിതന്നാലോ എന്ന് ഷാരൂഖ് മണിരത്‌നത്തോട് ഉടന്‍ ചോദിച്ചു. എന്നാല്‍ സിനിമ ചെയ്യാം എന്നാണ് മണിരത്‌നം പറഞ്ഞത്. പരിപാടിയില്‍ പങ്കെടുത്ത ആള്‍കൂട്ടത്തില്‍ നിന്ന് വലിയ പൊട്ടിച്ചിരിയാണ് ഉയര്‍ന്നത്.