ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയിൽ. നേരത്തെ നൽകിയ രേഖകളാണ് വീണ്ടും ആവശ്യപ്പെടുന്നതെന്ന് കിഫ്ബി. ഇ ഡി, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് വേണ്ടതെന്ന് കോടതിയെ അറിയിച്ചു. കിഫബിയോട് ഇ ഡി ആവശ്യപ്പെട്ട രേഖകൾ നൽകുന്നതിൽ തെറ്റെന്തെന്ന് കോടതി ചോദിച്ചു. ഇ ഡി ക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർേദശം നൽകി. മറുപടി ബുധനാഴ്ചയ്ക്കകം നൽകാൻ സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. ഹൈക്കോടതിയുടെ നടപടി ഇഡി സമൻസിൽ പഴയ കാര്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നൽകിയ ഹർജിയിലാണ് .
നേരത്തെ തന്നെ നൽകിയ രേഖകളാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിക്ക് നോട്ടീസ് നൽകാൻ അധികാര പരിധിയില്ലെന്നുമാണ് കിഫ്ബിയുടെ വാദം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിശദീകരണം തേടിയത്. ഹർജി വീണ്ടും അടുത്ത ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.
മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് കിഫ്ബി മസാലബോണ്ട് കേസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇ ഡിയുടെ ആവശ്യം. സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു.

