ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം മുഖ്യമന്ത്രി യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രക്കായി കോൺഗ്രസ് ഇനിയും അനുമതി തേടിയിട്ടില്ലെന്നാണ് അസം സർക്കാർ അറിയിച്ചിരിക്കുന്നത്. ഹൈവേ വഴി യാത്ര നടത്താമെന്നും ഗുവഹത്തി നഗരപരിധിയിൽ രാവിലെ 8 മണിക്ക് മുൻപ് നടത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
അതേസമയം, അധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനൽകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

