ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. സൗജന്യ വാഗ്ദാനങ്ങൾക്കെതിരെയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങൾ നടത്താവൂയെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
സൗജന്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ശ്രീലങ്കയിലേതടക്കമുള്ള സാഹചര്യം ഉദാഹരിച്ചായിരുന്നു കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി അധ്യക്ഷതയിൽ ചേർന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ നൽകിയത്. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

