അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം; കേരളത്തിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തികൾ ഇവരാണ്…

തിരുവനന്തപുരം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് കേരളത്തിൽ നിന്നും നടൻ മോഹൻലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ടെന്ന് റിപ്പോർട്ട്. ജനുവരി ഇരുപത്തിരണ്ടിനാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിലേക്ക് നാലായിരത്തോളും പുരോഹിതരെയും രണ്ടായിരത്തിലധികം മറ്റ് അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, യോഗ ഗുരു ബാബ രാംദേവ്, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം, പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കില്ല.

അയോദ്ധ്യയിൽ പ്രതിഷ്ഠാ ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ അടുത്തമാസം പതിനഞ്ചോടെ പൂർത്തിയാകും. ജനുവരി 23ന് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു നൽകും.