ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം ആരുടെ മുന്നിലും അടിയറ വയ്ക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന യുവജന സംഘടനാ പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരെയും പാർട്ടിക്കാരെയും ഉപയോഗിച്ചു മർദിക്കുന്നതു ഞെട്ടലുണ്ടാക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമരങ്ങളിലൂടെ വളർന്നു വന്ന പാർട്ടിയായ സിപിഎം അധികാരത്തിലിരിക്കുമ്പോൾ നടത്തുന്ന മർദനങ്ങൾ ഞെട്ടലുണ്ടാക്കുന്നു. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം ആരുടെ മുന്നിലും അടിയറ വയ്ക്കില്ല. യുവജന സംഘടനാ പ്രവർത്തകരെ മർദിക്കുന്ന നിലപാടിനെതിരെ യുഡിഎഫ് സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.