സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ട്; കേന്ദ്രമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമ്മലാ സീതാരാമൻ. കേരളത്തോട് വിവേചനമില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ നൽകിയ സേവനങ്ങൾ മന്ത്രി എടുത്തു പറയുകയും ചെയ്തു.

തിരുവനന്തപുരത്ത് അനുവദിച്ച സേവനങ്ങൾ മന്ത്രി ഉയർത്തിക്കാട്ടി. ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പി എം ആവാസ് യോജന വഴി 24,000 വീടുകൾ നിർമിച്ചു, 20000 ശുചിമുറി നിർമിച്ചുവെന്നും മന്ത്രി അറിയിച്ചു.

76 ജൻ ഔഷധി കേന്ദ്രങ്ങൾ, ഉജ്ജ്വല പദ്ധതിയിലൂടെ 63500 കണക്ഷൻ, അന്ന യോജന സൗജന്യ റേഷൻ പദ്ധതിയിൽ 16 ലക്ഷം ഗുണഭോക്താക്കൾ, ജൻ ധൻ അക്കൗണ്ട് 8.5 ലക്ഷം അക്കൗണ്ട് എന്നിങ്ങനെയുള്ള വികസന പദ്ധതികളെ കുറിച്ചും ധനമന്ത്രി സംസാരിച്ചു.