ജനസമ്പർക്ക പുതിയ പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

ജനസമ്പർക്ക പുതിയ പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതി തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് ഉദ്ഘാടനം ചെയ്യും. പരാതി പരിഹാര യോഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. ഈ പദ്ധതിയിൽ 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. യോഗങ്ങൾ ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് നടത്തുക. മന്ത്രിമാരെയാണ് ജില്ലകളിലെ മേൽനോട്ട ചുമതല ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ നിലവിലുണ്ട്.