പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച; അതീവ ഗുരുതരമെന്ന് അമിത് ഷാ

ന്യൂഡൽഹി: പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവം അതീവ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സുരക്ഷ വീഴ്ചയുണ്ടായെന്നത് നിഷേധിച്ചിട്ട് കാര്യമില്ല. ഇക്കാര്യത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് സ്പീക്കറുടെ സുരക്ഷയ്ക്ക് കീഴിലാണെന്ന് എല്ലാവർക്കും അറിയാം. സ്പീക്കർ ആവശ്യപ്പെട്ടതനുസരിച്ച് ഉന്നതതല അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നാണ് അഭ്യർത്ഥിക്കുന്നത്. പാർലമെന്റിന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും പഴുതടച്ചുള്ള അന്വേഷണമുണ്ടാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.