ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ ഡൽഹി പൊലീസിൽ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. രണ്ടു പേർ പാർലമെന്റിനകത്ത് അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. ഫോറൻസിക് സംഘം പാർലമെന്റിനകത്ത് പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. രണ്ടു പേർ സന്ദർശക ഗാലറിയിൽ നിന്നാണ് നടുത്തളത്തിലേക്ക് ചാടിയത്. കളർ സ്പ്രേ ഉപയോഗിച്ചത് എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാഗർ ശർമ എന്നയാളാണ്. സംഭവത്തിൽ കസ്റ്റഡിയിലായത് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ്. രണ്ടു പേർ പുറത്താണ് പ്രതിഷേധം നടത്തിയത്. പാർലമെന്റിനകത്ത് അക്രമം നടത്തിയ സാഗർ ശർമ മൈസൂരിൽ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിംഹയുടെ പാസാണ് ഉപയോഗിച്ചത്.
2023-12-13

