ഈ വർഷം വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. വർഷാവസാനം എത്തി നിൽക്കുമ്പോഴും ഉപഭോക്താക്കൾക്ക് ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ്. ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ പരമാവധി 30 ദിവസം വരെ മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയും.
ഏഴു ദിവസം വരെ ഡിഫോൾട്ട് ഓപ്ഷനിൽ പിൻ ചെയ്ത് വെക്കാനും സാധിക്കും. ടെക്സ്റ്റ് മെസേജ് മാത്രമല്ല, പോളുകളും ഇമോജികളും ഇത്തരത്തിൽ ചാറ്റിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. സമയപരിധി മെനുവിൽ പിൻ ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഇതിന്റെ തെരഞ്ഞെടുക്കാൻ കഴിയും. ചാറ്റ് ഹോൾഡ് ചെയ്ത് കൊണ്ടുവേണം പിൻ ചെയ്യാൻ. മെസേജ് പിൻ ചെയ്യാൻ ഗ്രൂപ്പുകളിൽ അഡ്മിൻമാർക്കാണ് സാധിക്കുക. അഡ്മിൻമാർക്ക് ഇതിൽ എല്ലാ അംഗങ്ങൾക്ക് മെസേജ് ചെയ്യാൻ അനുവാദം നൽകണോ എന്നും തീരുമാനിക്കാംഎന്നാൽ വാട്സ്ആപ്പ് അടുത്ത കാലത്ത് അവതരിപ്പിച്ച ചാനൽ ഫീച്ചറിലും പുതിയ ഫീച്ചർ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

