സ്‌കൂളുകളിൽ മലയാളം മീഡിയം ഒഴിവാക്കാൻ ലക്ഷദ്വീപ്; അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക്

കൊച്ചി: സ്‌കൂളുകളിൽ മലയാളം മീഡിയം ഒഴിവാക്കാൻ ലക്ഷദ്വീപ്. കേരളത്തിന്റെ എസ് സി ഇ ആർ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് നടപടിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറണമെന്നാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയിരിക്കുന്ന നിർദ്ദേശം. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്‌കൂളുകൾക്കാണ് നിർദ്ദേശം. ഇനി സിബിഎസ്ഇ പ്രകാരമായിരിക്കും ഒന്നാം ക്ലാസ് മുതൽ പ്രവേശനമെന്നാണ് ഉത്തരവിലുളളത്.

അതേസമയം, നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് മലയാളം മീഡിയം തുടരാം.