കാനന വാസം കഠിനം..കഠിനം

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ളയാണ് മരിച്ചത്.45 വയസായിരുന്നു. സത്രം- പുല്ലുമേട് കാനന പാതയിലാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശബരിമല തീർഥാടകൻ ഇന്നലെയും കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു റാന്നി പെരുനാട് കൂനംകരയിൽ സംഭവം. മരിച്ചത് തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി (54) യാണ് .

തീർത്ഥാടകരുടെ തിരക്ക് ശബരിമലയിൽ നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ വെളിയിൽ ഇറങ്ങിയ സമയം ബസ് വിട്ടുപോയി ബസ്സിനെ പിന്തുടർന്ന് റോഡിലൂടെ പോകുന്നതിനിടയിൽ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പെരുനാട് പഞ്ചായത്തു മെമ്പർ അരുൺ അനിരുദ്ധനും ചേർന്ന് ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.