ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതലാണ് ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലചിത്രോത്സവത്തിൽ മൂന്നാം ദിനം ശ്രദ്ധേയമായത് . 5 മലയാള സിനമകൾക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദർശിപ്പിക്കുന്നു. കാതലിന് ബുക്കിങ് റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ കഴിഞ്ഞിരുന്നു .സംഘാടകരും പ്രതിനിധികളും തമ്മിൽ തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ എത്തിയപ്പോൾ ഉന്തും തള്ളുമുണ്ടായി.
വേൾഡ് ക്ലാസിക്, റീസ്റ്റോർഡ് ക്ലാസിക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകൾ പ്രദർശനത്തിനെത്തി. 14 വേദികളിലും ഉണ്ടായത് വലിയ തിരക്കാണ്. കൈരളി തീയേറ്ററിന് മുന്നിൽ മമ്മൂട്ടി ചിത്രം കാതൽ ദ കോർ പ്രദർശിപ്പിച്ച ഡെലിഗേറ്റുകളുടെ വൻ തിരകകണ് അനുഭവപ്പെട്ടത്.

