സൗജന്യമായി ആധാർ പുതുക്കാൻ ഇനി 5 ദിവസങ്ങൾ കൂടി മാത്രം

സൗജന്യമായി ആധാർ പുതുക്കാൻ ഇനി 5 ദിവസങ്ങൾ കൂടി മാത്രം. മുൻപ് ഇതിനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് 2023 ഡിസംബർ 14 ലേക്ക് അവസാന തീയതി നീട്ടി നൽകിയിരുന്നു. സൗജന്യമായി ഈ ആധാർ പുതുക്കൽ സേവനം ലഭ്യമാവുക മൈ ആധാർ പോർട്ടൽ വഴിയാണ് . 50 രൂപ ഫീസ് ആധാർ പുതുക്കൽ കേന്ദ്രങ്ങൾ വഴി ആധാർ പുതുക്കുന്നതിന് ഉണ്ടായിരിക്കും. ഡിസംബർ 14 വരെ നീട്ടി നൽകുന്നത് ആളുകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നും ഇതുവഴി ആവശ്യമായ രേഖകൾ നൽകി ആധാർ സൗജന്യമായി പുതുക്കാൻ സാധിക്കുമെന്നും UIDAI പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

എങ്ങനെ ആധാർ അപ്ഡേറ്റ് ചെയ്യാം ? താഴെപ്പറയുന്ന കാര്യങ്ങൾ ആധാർ പുതുക്കുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.

  1. ആധാർ പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് ഒരു ഒ ടി പി ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തണം.
  2. ഐഡന്റിറ്റി, മേൽവിലാസം, ജനന തീയതി, ലിംഗം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്കാൻ ചെയ്ത കോപ്പി കയ്യിൽ ഉണ്ടാകണം.

ആധാർ പുതുക്കാനായി https://uidai.gov.in/en/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.