ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തെലങ്കാനയിലെ ദിണ്ടിഗലിൽ തകർന്നുവീണു. രണ്ട് പൈലറ്റുമാർ അപകടത്തിൽ മരിച്ചു. ഒരു കേഡറ്റും ഒരു പരിശീലകനുമാണ് മരിച്ചത്. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടം രാവിലെ 8.55നായിരുന്നു. അപകടത്തിൽപ്പെട്ടത് ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് (എഎഫ്‌എ) പതിവ് പരിശീലനത്തിനായി പറന്നുയർന്ന വിമാനമാണ്. റിപ്പോർട്ടുകൾ പറയുന്നത് പാറക്കല്ലുകൾക്കിടയിൽ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ്. വിമാനത്തിൽ ഉണ്ടായിരുന്നത് ഒരു പരിശീലകനും ട്രെയിനി പൈലറ്റുമാണ്. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.
2023-12-04

