നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎമ്മിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തിരിച്ചടി

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തിരിച്ചടി. ആകെ 45 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് ഒരിടത്തും വിജയിക്കാൻ കഴിഞ്ഞില്ല. രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ഭദ്ര, ദുങ്കർഗഡ് സീറ്റുകളാണ് സിപിഎമ്മിന് നഷ്ടമായത്.

അതേസമയം, തെലങ്കാനയിലെ കോതഗുഡെം നിയമസഭാ സീറ്റിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സിപിഐ വിജയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ കുനമനേനി സാംബശിവ റാവു 80336 വോട്ടിന് ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി ജലാഗം വെങ്കിട്ട് റാവുവിനെ പരാജയപ്പെടുത്തി.

തെലങ്കാനയിൽ സിപിഎം 19 സീറ്റിൽ ഒറ്റയ്ക്കു മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാൻ കഴിഞ്ഞില്ല. രാജസ്ഥാനിൽ 17 മണ്ഡലങ്ങളിൽ പാർട്ടി മത്സരിച്ചിരുന്നു. മധ്യപ്രദേശിൽ നാലിടത്തും ഛത്തീസ്ഗഡിൽ മൂന്നിടത്തും സിപിഎം പരാജയപ്പെട്ടു.