2029 ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയായേക്കും; റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇന്ത്യ 2029 ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായേക്കുമെന്ന് റിപ്പോർട്ട്. 2027ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യ ബിഡ് സമർപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ചാണ് പുതിയ ബിഡ് സമർപ്പിക്കാൻ ഇന്ത്യ തയ്യാറെടുത്തിട്ടുള്ളത്.

അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനോടനുബന്ധിച്ചാണ് ദേശീയ മാദ്ധ്യമങ്ങൾ ഇതുസംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്. 2029 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായി ബിഡ് സമർപ്പിക്കാൻ ഇന്ത്യക്ക് താത്പര്യമുണ്ട്. ഇത് പോലൊരു കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച കാര്യമായിരിക്കുമെന്ന് എഎഫ്‌ഐ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്ജിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.