തിരുവനന്തപുരം: കാശി സന്ദർശനത്തെ കുറിച്ച് മനസ് തുറന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഫാലിമി ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം കാശിയെ കുറിച്ച് സംസാരിച്ചത്. മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്‌പേസ് ആണ് കാശിയെ കണക്കാക്കുന്നതെന്ന് ബേസിൽ വ്യക്തമാക്കി.
ആദ്യമായിട്ടാണ് കാശിയിൽ പോകുന്നത്. ഫോട്ടോയിലും കഥകളിലും സിനിമയിലും കണ്ടിട്ടെങ്കിലും ഒറിജിനൽ കാശിയിൽ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണെന്ന് ബേസിൽ ചൂണ്ടിക്കാട്ടി. അത് വേറൊരു വേൾഡ് ആണ്. ഇനി ഒരു അവസരം കിട്ടിയാൽ ഒന്നൂടി പോകാൻ തോന്നും. ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്‌പേസ് ആണ് കാശി. ആ ഒരു സ്ഥലവും അവിടത്തെ മൂഡും സാബ്രാണി തിരിയുടെ മണവും ചന്ദനത്തിരിയുടെ മണവും അതെല്ലാം അനുഭവിച്ച് തന്നെ അറിയണമെന്നും ബേസിൽ പറഞ്ഞു.
വിഷ്വലിയായാലും ഓഡിയോ പരമായാലും നമ്മുക്ക് വാരണാസിയെ അനുഭവിക്കാം. മണത്തിലും ടച്ചിലും വാരാണസിയെ ഫീൽ ചെയ്യാം. എല്ലാം കൊണ്ടും ഫീൽ ചെയ്യാൻ പറ്റുന്ന സ്ഥലം ആണ് വാരണാസി. ഒരു അവസരം ലഭിച്ചാൽ വീണ്ടും വാരണസിയിൽ പോകുമെന്നും ബേസിൽ അറിയിച്ചു.

