മമ്മുട്ടിയുടെ കാതല്‍ സിനിമയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നടി സമാന്ത. കാതലിനെ കുറിച്ച് സമാന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം എന്നാണ്. തന്റെ ഹീറോ ആണ് മമ്മൂട്ടി എന്നും സമാന്ത പറയുന്നു.
മൂവി ഓഫ് ദി ഇയര്‍, നിങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യൂ, മനോഹരവും കരുത്തുറ്റതുമായ ഈ സിനിമ കാണൂ. മമ്മൂട്ടി സര്, നിങ്ങള്‍ എന്റെ ഹീറോ ആണ്. ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടിവരും. ജ്യോതിക, സ്നേഹം. ജിയോ ബേബി ലജന്ററി, സമാന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.