അബിഗേലിനെ തിരികെ കിട്ടി

കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കിട്ടി. കുഞ്ഞിനെ കണ്ടെത്തിയത് കൊല്ലം ആശ്രാമം മൈതാനിയിൽ അശ്വതി ബാറിന് സമീപത്തു നിന്നാണ്. കുഞ്ഞിനെ കണ്ടെത്തിയത് എസ്.ഐ ഷബ്‌നമാണ്. ഉടൻ തന്നെ കുഞ്ഞിന് വെള്ളവും ഭക്ഷണവും നൽകി എ.ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ ഇന്നലെ വൈകീട്ട് 4.45നാണ് തട്ടിക്കൊണ്ടുപോകുന്നത്. സംഭവം നടന്നത് മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. ഉടൻ തന്നെ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. മണിക്കൂറുകളുടെ തിരയിലിന് ശേഷമാണ് ആശ്വാസകരമായ ഈ വാർത്ത ലഭിക്കുന്നത്.