മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ബാലാവാകാശ കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.

ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ് സെക്രട്ടറിയോടാണ് ഇക്കാര്യം നിർദേശിച്ചത്. കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച വാർത്തകൾ കണക്കിലെടുത്താണ് നടപടി. ഇത്തരം ചെയ്തികൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.