കോഴിക്കോട് കളക്ടറേറ്റിലേക്ക് നവകേരള സദസിന് മാവോയിസ്റ്റിന്റെ ഭീഷണി കത്ത്. കോഴിക്കോടാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് ഭീഷണി കത്ത് എത്തിയത്. സർക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു.ഇന്ന് കോഴികോട് ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പ്രവേശിക്കുകയാണ്. 13 നിയമസഭാ മണ്ഡങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് സദസ്സ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടന്നു. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും. രാവിലെ 11 മണിക്ക് നാദാപുരം മണ്ഡലത്തിലെ പരിപാടി കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും വൈകിട്ട് 3 മണിക്ക് പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി പേരാമ്പ്ര ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും. വൈകിട്ട് 4.30 ക്ക് കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും വൈകിട്ട് 6 മണിക്ക് ടകര മണ്ഡലത്തിലെ പരിപാടി വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നാല് കേന്ദ്രങ്ങളിലും സംസാരിക്കും. വേദികൾക്കരികെ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
2023-11-24

