തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വത്തിന്റെ പേരിൽ മുസ്ലീം ലീഗിൽ അതൃപ്തി. പാർട്ടി തലത്തിൽ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയത്. കൂടിയാലോചനയ്ക്ക് മുൻപ് പ്രതികരിക്കുന്നതിൽ അർഥമില്ലെന്നും സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീർ അറിയിച്ചു.
ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദിനെയാണ് കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് പ്രതിനിധിയെ നാമനിർദേശം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ നീക്കമില്ലെന്ന് പി അബ്ദുൽ ഹമീദ് എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. കേരള ബാങ്ക് സംബന്ധിച്ച ഹൈകോടതിയിയിലെ കേസും ഭരണസമിതി അഗത്വവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

