കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. നവകേരള സദസ് ടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത് എത്തുന്നത്. സർക്കാറിന്റെ അ.സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവിൽ കേസ് എടുത്തിട്ടില്ല.