സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

ജനങ്ങൾക്ക് വീണ്ടും തിരിച്ചടിയായി വർദ്ധനവ്. ഇത്തവണ സബ്സിഡി സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തു. 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം. ജനങ്ങൾക്ക് ഈ വില വർദ്ധനവ് കാലം ദുരിതം തന്നെയാണ്.