ഏറെ ആരാധകറുള്ള തെന്നിന്ത്യൻ താരമാണ് രജനികാന്ത്. ഒരുപോലെ എല്ലാ കാലഘട്ടത്തിലെയും ജനങ്ങൾ ഇഷ്ടപ്പെടുന്നു. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുരിയിലെ വസതിക്ക് സമീപമായാണ് ക്ഷേത്ര പുരോഗമതി നടക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്.
എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോയാണ് ഭാരം. ഈ പ്രതിമക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്.
രജനിയുടെ ആരാധകരില്‍ ഒരാള്‍ നിർമിച്ച ഈ ക്ഷേത്രത്തിൽ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. അതെ സമയം ജയ് ഭീം സിനിമയുടെ സംവിധായകനായ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമായ ‘തലൈവര്‍ 170’ ന്റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോൾ. തിരുവനന്തപുരത്താണ് ചിത്രീകരണം.