ഒഴിഞ്ഞുപാേകാനുള്ള നിർദ്ദേശം അവഗണിച്ച് വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കാണേണ്ടിവരുമെന്ന് ഇസ്രായേൽ. അവരെ ആക്രമണത്തിന് ഇരയാകുമെന്നും ഇസ്രയേലിന്റെ താക്കീത് നൽകി. ആകാശമാർഗം വഴി അറബ് ഭാഷയിലുള്ള താക്കീത് നൽകുകയായിരുന്നു. ഗാസയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്ന കരസേനയുടെ മുന്നേറ്റം സുഗമാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ആക്രമണം കടുപ്പിക്കുന്നതിന്റെ സൂചനയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.വെടിവെപ്പ് നിർത്തുവാൻ ഇറാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.കഴിഞ്ഞദിവസം ഈജിപ്തിൽ നടന്ന സമാധാന ഉച്ചകോടിയിൽ ഇറാൻ പങ്കെടുത്തിരുന്നില്ല.
വടക്കൻ ഗാസയിലെ 20 ആശുപത്രികളും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് ആശുപത്രികൾ ഒഴിപ്പിക്കുകയും 10 ആശുപത്രികൾ സാവകാശം തേടുകയും ചെയ്തു.നാല് ആശുപത്രികൾ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. രോഗികൾക്ക് വധശിക്ഷ നൽകുന്നതിന് തുല്യമാണ് ഇസ്രായേലിന്റെ നടപടിയെന്ന് റെഡ് ക്രസ്ന്റ് അധികൃതർ പ്രതികരിച്ചു. ആശുപത്രികളും ആരാധനാലയങ്ങളും മറയാക്കി മാമാസ് പ്രവർത്തിക്കുന്നു എന്നാണ് ഇസ്രായേലിന്റെ നിലപാട്.

