പട്‌ന: കർഷകന്റെ മകളായ താൻ കൃഷിയെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി പദമൊഴിഞ്ഞാൽ ഗ്രാമത്തിലേക്കു മടങ്ങി കൃഷിയിൽ ഏർപ്പെടുമെന്നു ദ്രൗപദി മുർമു അറിയിച്ചു. ബിഹാർ സർക്കാരിന്റെ നാലാം കൃഷി ഭൂപടം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സംസ്ഥാന കൃഷി മന്ത്രിയുമായും കർഷക പ്രതിനിധികളുമായും രാഷ്ട്രപതി ചർച്ചകൾ നടത്തിയിരുന്നു. ബിഹാറിലെ കാർഷിക വികസനം സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച നടത്തിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് രാഷ്ട്രപതി ബിഹാറിലെത്തിയത്.
അതേസമയം, ബിഹാറിലെ പാടങ്ങളിലെല്ലാം 2025 ആകുമ്പോഴേക്കും ജലലഭ്യത ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാറിലെ കാർഷിക മേഖലയിൽ വൻ മാറ്റത്തിന് കൃഷി ഭൂപടം വഴിയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

