ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയേക്കും; നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പൗരത്വ അപേക്ഷക്കായി വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഉടൻ ഓൺലൈൻ പോർട്ടൽ സജ്ജമാക്കമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സംസ്ഥാനങ്ങളുടെ ഇടപെടൽ ആവശ്യമില്ലാതെ നടപടികൾ പൂർത്തിയാക്കാവുന്ന വിധമായിരിക്കും ഇതിനായുള്ള ക്രമീകരണം ഒരുക്കുന്നത്. പാർലമെന്റിൽ പൗരത്വ നിയമ ഭേദഗതി ബിൽ പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയത് 2019 ഡിസംബർ 11നാണ്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്‌സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി.