ഓപ്പറേഷൻ അജയ്; ആദ്യ വിമാനം ദില്ലിയിലെത്തി

ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ദില്ലിയിലെത്തി. 220 പേർ അടങ്ങുന്ന യാത്രക്കാരിൽ 7 പേരാണ് മാലയാളികളായി ഉള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിൽ എത്തി മടങ്ങിയെത്തിയവരെ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരുംഎത്തിയിരുന്നു. തുടർന്നുള്ള സഹായങ്ങൾക്കായി ദില്ലി കേരള ഹൗസിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.

ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഓപ്പറേഷൻ അജയ്. ഹെല്പ് ഡെസ്‌ക്കും പ്രവർത്തനമാരംഭിച്ചു. ഇസ്രായേലിൽ 1800 ഇന്ത്യക്കാരണ് നിലവിലുള്ളത്. എത്ര പേരെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നത് വ്യക്തമല്ല. 4 പേർ ഗാസയിലെ 10-12 പേർ വെസ്റ്റ് ബാങ്കിലുമുണ്ട്. ആവർക്കാവശ്യമെങ്കിൽ തിരിച്ചെത്തിക്കാനുള്ള എല്ലാ സഹായവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഭീകരാക്രമണത്തിൽ പരുക്കേറ്റ യുവതിയുടെ നില മെച്ചപ്പെട്ടുവെന്നും. തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.