വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; ഹമാസിന്റെ സാമ്പത്തികകാര്യ മന്ത്രിയെ വധിച്ചു

ഗാസ: ഇസ്രയേൽ പാലസ്തീൻ സംഘർഷം രൂക്ഷമാകുന്നു. വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. 600 പോർ വിമാനങ്ങളാണ് ഇസ്രയേൽ യുദ്ധത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ സാമ്പത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചുവെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്.

അതേസമയം, ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്നാണ് ഹമാസ് ഭീഷണിപ്പെടുത്തുന്നത്. ഗാസയോടു ചേർന്ന അഷ്‌കലോൺ നഗരത്തിൽ നിന്ന് ഒഴിയാൻ ഇസ്രയേലുകാർക്ക് അന്ത്യശാസനവും ഹമാസ് നൽകിയിട്ടുണ്ട്.

ആക്രമണത്തിൽ ഇകു രാജ്യങ്ങളിലുമായി മൂവായിരം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഗാസ അതിർത്തിയിൽ നിന്ന് മാത്രം 1500 ഹമാസ് ഭീകരരുടെ മൃദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രയേൽ സൈന്യം പറഞ്ഞു.