ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണ്; മോദിയെ പ്രശംസിച്ച് പുടിൻ

മോസ്‌കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മോദി വളരെ ബുദ്ധിമാൻ ആണെന്നും പുടിൻ അറിയിച്ചു.

സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നു. തങ്ങൾ പ്രധാനമന്ത്രി മോദിയുമായി നല്ല രാഷ്ട്രീയ ബന്ധം പുലർത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെയും പുടിൻ മോദിയെ പ്രശംസിച്ചിരുന്നു. എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ (ഇഇഎഫ്) നടത്തിയ പ്രസംഗത്തിലായിരുന്നു നേരത്തെ പുടിന്റെ മോദിയെ പുകഴ്ത്തി സംസാരിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ പേരിലായിരുന്നു പ്രശംസ.